Trending

സംസ്ഥാനത്ത് ആശങ്കയായി പനി; നാല് മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് നാല് മരണം. 12678 പേർ കഴിഞ്ഞ ദിവസം ചികിത്സ തേടി. 145 പേർക്ക് ഡങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ പനി ബാധിതർ ഉള്ളത് മലപ്പുറത്താണ്. ജില്ലയിൽ കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനിയും സ്ഥിരീകരിച്ചിരുന്നു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post