*പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ സംശയം കൊലപാതകമാണെന്നതിന് വഴിത്തിരിവായി*
വൈത്തിരി : ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ മദ്യപിച്ച് വീണതാണ് എന്നും മറ്റും പറഞ്ഞായിരുന്നു കൊണ്ടുവന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് വന്നപ്പോൾ ഫോറൻസിക് സർജനായ ഡോ. അജിത്ത് പാലിയേക്കര വയറിനുള്ളിലെ രക്തസ്രാവം ഉണ്ടെന്ന് മനസ്സിലാക്കുകയും തുടർന്ന് പോലീസ് ഓഫീസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന് തെളിഞ്ഞത്. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ അരുളി(40) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് അരിയൂർ മുത്ത് സെർവാമഠം സ്വദേശിയായ രമേശി(43) നെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിൽ കുഴി വെട്ടുന്ന ജോലിക്കായി തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളിയാണ് മരണപ്പെട്ട അരുൾ. 30.10.2023 തിയ്യതി വൈകീട്ട് വൈത്തിരി, പൊഴുതന, ആറാം മൈൽ എന്ന സ്ഥലത്ത് തൊഴിലാളികൾ താമസിച്ചു വന്നിരുന്ന വാടക വീട്ടിൽ ഭക്ഷണം പാകം ചെയ്ത് ഒരുമിച്ചിരുന്നു കഴിക്കുന്ന സമയം മരണപ്പെട്ട അരുൾ മദ്യ ലഹരിയിൽ മറ്റുള്ളവരുടെ പാത്രങ്ങളിലേക്ക് പഴകിയ ഭക്ഷണാവശിഷ്‌ടം എറിഞ്ഞത് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മേസ്തിരിയായ രമേശ് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അരുളിന് പരിക്ക് പറ്റി വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സബ് ഇൻസ്‌പെക്ടർ സന്തോഷ് മോന്റെ നേതൃത്വത്തിൽ എ.എസ്.ഐ മണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദേവജിത്ത്, അനസ് സിവിൽ പോലീസ് ഓഫീസർമാരായ ആഷ്‌ലിൻ, പ്രമോദ് അബ്ദുൽനാസർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Tags:
Latest