നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം വാണിമേൽ- പുതുക്കയം സ്വദേശിനിയായ 17കാരിക്കാണ് കുത്തേറ്റത്. പുതുക്കയം സ്വദേശിയായ അർഷാദ് ആണ് പെൺകുട്ടിയെകത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കല്ലാച്ചി പഴയ മാർക്കറ്റ് റോഡിൽ എത്തിയ പെൺകുട്ടിയെ അർഷാദ് മൂന്നുതവണ അടിക്കുകയും കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇത് കണ്ട് മാർക്കറ്റിൽ കച്ചവടം ചെയ്യുകയായിരുന്നവർ ഓടിക്കൂടി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. അക്രമത്തിൽ കൈക്ക് പരിക്ക് പറ്റിയ പെൺകുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest