Trending

സ്വാതന്ത്ര്യദിനം ആഘോഷിച്ചു



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെൻറ് തോമസ് യു. പി. സ്കൂളിന്റെയും സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ആം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.
സ്കൂൾ മാനേജർ റവറന്റ് ഫാദർ വിൻസൺ കണ്ട ത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷാജു കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പിടിഎ പ്രസിഡന്റ് ശ്രീ.ജോബി വാളയംപ്ലാക്കൽ,യുപി സ്കൂൾ പി. റ്റി. എ. പ്രസിഡണ്ട് ശ്രീ.ജൈസൺ ജോസഫ് അധ്യാപക പ്രതിനിധി ശ്രീ പ്രിൻസ് ആന്റണി, വിദ്യാർത്ഥി പ്രതിനിധി കുമാരി ആഗിൻ മരിയ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 സ്കൗട്ട് ഗൈഡ്സ് ജെ ആർ സി കേഡറ്റുകളുടെ പരേഡ്, നഴ്സറി മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ മാസ്ഡ്രിൽ, ദേശഭക്തിഗാനം, ടാബ്‌ലോ അവതരണം എന്നിവ പരിപാടിയെ കൂടുതൽ പ്രൗഢഗംഭീരമാക്കി മാറ്റി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും പരിപാടി വീക്ഷിക്കുവാൻ വന്നുചേർന്ന രക്ഷിതാക്കൾക്കും നാട്ടുകാർക്കും മധുര പലഹാരം വിതരണം ചെയ്യുകയുണ്ടായി.
യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു നന്ദി പറഞ്ഞുകൊണ്ട് ചടങ്ങുകൾ അവസാനിച്ചതായി അറിയിച്ചു.

 കുട്ടികളുടെ മനോഹരമായ കലാപരിപാടികളുടെ അവതരിപ്പിക്കപ്പെട്ട ചടങ്ങ് ഏവർക്കും ഹൃദ്യമായ അനുഭവമായി മാറുകയും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏവരെയും ബോധവൽക്കരിക്കാൻ സാധിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post