Trending

ത്യാഗോജ്ജ്വലസ്മരണയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.



കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം ത്യാഗോജ്ജ്വല സ്മരണയുണർത്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ആൽബിൻ കോയിപ്പുറത്ത് ദേശീയ പതാക ഉയർത്തി,എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സ്വാത്രന്ത്ര്യത്തിന്റെയും സംരക്ഷകരാകുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ അൽഫോൻസ .ടി. ബെന്നി ബിനി വി.എസ് എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ഷിബു മാത്യൂസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയൻ ജേക്കബ് നന്ദിയും പറഞ്ഞു.ആൽഫാ മരിയ വർഗ്ഗീസ് കീബോർഡിൽ ദേശഭക്തിഗാനം അവതരിപ്പിച്ചത് അപൂർവ്വാനുഭവമായി.മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.

Post a Comment

Previous Post Next Post