കൂരാച്ചുണ്ട് :രക്ഷിതാക്കൾക്കായുള്ള പഠനോപകരണ നിർമ്മാണ ശില്പശാലയുടെ കൂരാച്ചുണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം സെന്റ് തോമസ് യുപി സ്കൂളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട ശില്പശാല ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരിബി. ആർ. സി.പ്രതിനിധി ശ്രീ അരുൺ കെ.ജി വിശദീകരിച്ച് ആശംസകൾ അറിയിച്ച ശില്പശാലയിൽ വാർഡ് മെമ്പർ ശ്രീ ഓ. കെ.അമ്മദ്, ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു,അധ്യാപക പ്രതിനിധി ശ്രീമതി ജെസ്സി ജോർജ് എന്നിവർ സംസാരിച്ചു.
