Trending

വായന ദിനം ആചാരിച്ചു



കൂരാച്ചുണ്ട് : ദേശീയ വായന ദിനം കൂരാച്ചുണ്ട് സെൻറ് തോമസ് യു. പി. സ്കൂളിൽ വിപുലമായി ആചാരിച്ചു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി ജൂൺ 19 ന് രാവിലെ കുട്ടികൾ പുസ്തക റാലി നടത്തി.



വായനയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്ലക്കാർഡുകളും പുസ്തകങ്ങളും കയ്യിലെന്തി മുദ്രാവാക്യങ്ങളുമായി നടത്തിയ റാലി കുട്ടികൾക്കും സമൂഹത്തിനും വായനയുടെ പ്രാധാന്യതേക്കുറിച്ചു സന്ദേശം നൽകി. തുടർന്ന് സ്കൂളിൽ നടന്ന പ്രത്യേക അസെംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി. വായന ദിന സന്ദേശം, ഗാനം എന്നിവയും അവതരിപ്പിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.

Post a Comment

Previous Post Next Post