താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കാസർഗോഡ് നിന്നാണ് കാർ കണ്ടെത്തിയത്. സംഘത്തിലെ ആളുകൾ ഉപയോഗിച്ച കാർ എന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാസർഗോഡ് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘം കാസർഗോഡ് എത്തി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.
Tags:
Latest