🎋🌱🎋🌱🎋🌱🎋🌱
*🌴സിൽവി-പാസ്ചർ സമ്പ്രദായം 🌴*
➿➿➿➿➿➿➿
```വൃക്ഷങ്ങളും തീററപ്പുല്ലും ഒരേ സ്ഥലത്തുതന്നെ കൃഷിചെയ്യുന്ന രീതിയാണ് സിൽവി-പാസ്പർ. വനപ്രദേശത്തെ കാലിമേച്ചിൽ (Forest grazing), ഹോർട്ടി പാസ്ച്ചർ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്. നമ്മുടെ നാട്ടിലെ ഏററവും പ്രധാനപ്പെട്ട സിൽവി-പാസ്ച്ചർ രീതി തെങ്ങിൻതോപ്പുകളിലും മററു വൃക്ഷത്തോട്ടങ്ങളിലും മുള്ള പുൽക്ക്യഷിയാണ്.
കോംഗോസിഗ്നൽ (Brachiaria ruziziensis), സിഗ്നൽ(Brachiaria decumbens), ഗിനി (Panicum maximum cy, Makueni, Riversedale) എന്നീ പുല്ലിനങ്ങൾ തണലിലും താരതമ്യേന ഉയർന്ന ഉൽപ്പാദനക്ഷമത കൈവരി ക്കാൻ കഴിവുള്ളവയാണ്. പുൽമേടുകളിൽ വ്യക്ഷങ്ങൾ നടുമ്പോൾ പുല്ലിലെ പ്രോട്ടീൻ ശതമാനം വർധിച്ചതായും പച്ചപ്പുല്ലിന്റെ ലഭ്യത താരതമ്യേന കൂടുതൽ കാലം നിലനിന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
സിൽവി-പാസ്പർ സമ്പ്രദായത്തിൽ വിവിധ തറപ്പലുകളുടെയും വൃക്ഷങ്ങളുടെയും ചേർച്ച പരിശോധിക്കുന്നതിന് കേരള കാർഷിക സർവകലാശാലയുടെ തിരുവാഴാംകുന്നു കേന്ദ്രത്തിൽ നടത്തിയ ഒരു പഠനത്തിൽ കാറ്റാടി പോലുള്ള അർധസുതാര്യമായ തലപ്പോടുകൂടിയ വൃക്ഷങ്ങൾ പുല്ലിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് കണ്ടിട്ടുണ്ട്.
അതേസമയം അക്കേഷ്യ പോലെ പെട്ടെന്നു വളരുന്നതും അധികം സൂര്യപ്രകാശം താഴേക്ക് കടത്തി വിടാത്തതുമായ വൃക്ഷങ്ങൾ ഒപ്പം വളരുന്ന പുല്ലിനങ്ങളുടെ ഉൽപ്പാദനക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ചുരുക്കിപ്പറഞ്ഞാൽ സിൽവി പാസ്ച്ചർ രീതിയുടെ ഉൽപ്പാദനക്ഷമത വൃക്ഷത്തലപ്പുകളുടെ (Tree crowns) ആക്യതി വലുപ്പം ഘടന ക്രമികരണം (ചെറുതും പരപ്പ് കുറഞ്ഞതും ചെറിയ ഇല കളോടു കൂടിയതുമായ വൃക്ഷത്തലപ്പുകൾ ഉദാ: കാററാടി, മട്ടി), വ്യക്ഷങ്ങളുടെ നൈട്രജൻ ബന്ധനശേഷി, ഇല പൊഴിക്കുന്ന സ്വഭാവം, പുല്ലിനങ്ങളുടെ തണൽ സഹനശേഷി (Shade tolerance) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അനുയോജ്യ മായ മരങ്ങളും പുലിനങ്ങളും തിരഞ്ഞെടുക്കുന്നത് ഈ രീതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.```
കടപ്പാട് : ഓൺലൈൻ
🌿☘️🌿☘️🌿☘️🌿☘️
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest