Trending

സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത



സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. 10, 11 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരളത്തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി 11:30 വരെ 0.2 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

*സംസ്ഥാനത്ത് പൊതുവേ ചൂടിന്റെ കാഠിന്യം കുറഞ്ഞതായി റിപ്പോർട്ട്*.

 ഏതാനും ദിവസങ്ങൾക്കു ശേഷം താപനില വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. എന്നാൽ, കണ്ണൂരിലും കാസർകോട്ടും ചൂടിന് ശമനമില്ല. കാലാവസ്ഥ വകുപ്പ് സ്ഥിരമായി നൽകുന്ന കണക്കുകൾ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകൽ താപനില. 37 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവള പരിസരത്താണ്[40.6 ഡിഗ്രി].

Post a Comment

Previous Post Next Post