കല്ലാനോട് : സെൻറ് മേരീസ് ഹൈസ്കൂൾ സ്കൂൾ കല്ലാനോട്ടെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ ഗാലറികളെ സക്ഷ്യo നിർത്തി പ്രൗഡഗംഭീരമാക്കി. 41 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിനായി അണിനിരന്നത്. പേരാബ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഇൻചാർജ് അബ്ദുൾ മുനീർ സല്യൂട്ട് സ്വീകരിച്ചു.
പരേഡിൽ ആദി ജോ ഷിബി പരേഡ് കമാൻഡറായും സെക്കൻഡ് കമാൻഡറായി ആൻ തെരേസ ഫെലിക്സും അബിൻ ജോൺസൺ ശിവകാമി പ്രജിലേഷ് എന്നിവർ പ്ലാറ്റൂൺ ലീഡേഴ്സ് ആയും പരേഡിനെ നയിച്ചു .മികച്ച ഇൻഡോർ കേഡറ്റുകളായി ആയിൻ ഫാത്തിമ , അഭിനവ് എന്നിവരും മികച്ച ഔട്ഡോർ കേഡറ്റുകളായി കാശ്മീര , ജിയോ ജോബി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ് . വാർഡ് മെമ്പർമാരായ സിമിലി ബിജു , അരുൺ ജോസ് കൂരാച്ചുണ്ട് സബ് ഇൻസ്പെക്ടർ ........എന്നിവരും വിവിധ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്സ് ആയ ശ്രീ ഷിബി ജോസ് , ബേസിൽ ടീ ബേബി ഇൻസ്ട്രക്ടർമാരായ രജീഷ് കുമാർ , ഷജിന എന്നിവർ കുട്ടികളെ പരേഡിനായി സജ്ജരാക്കി
രണ്ടു വർഷത്തെ പരീശീലനം പൂർത്തിയാക്കിയ Spc വിദ്യാർത്ഥികൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ച്ചവെച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള ഉപഹാരം ഡിവൈഎസ്പി അബ്ദുൾ മുനീർ നൽകി.
*** ***** *** ***** *** *****

