Trending

സ്നേഹ സംഗമം നടത്തി




കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടത്തി.വീടുകളിൽ കിടപ്പായ രോഗികളെ കുടുംബാംഗങ്ങളുടെ സഹകരണത്തോടുകൂടി സംഗമിക്കുകയും കലാപരിപാടികളും നടത്തുകയും ചെയ്തു. സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു .ഉച്ച ഭക്ഷണത്തോട് കൂടിയാണ് പിരിഞ്ഞത് ആതുര സേവനം ചെയ്യുന്ന വ്യക്തികളെയും ആദരിച്ചു. 



സ്നേഹസംഗമം പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.ഓ .ക്കേ അമ്മദ് ,സിമിലി ബിജു , അഡ്വക്കേറ്റ് ഹസീന, വിൻസി തോമസ്, ഡോക്ടർ മുഹമ്മദ് ബഷീർ, ഡോക്ടർടോജോ ജോയ് , ജോൺസൺ
താന്നിക്കൽ , അഡ്വക്കേറ്റ് പി എം തോമസ്, ഓ.ക്കേ നവാസ്, ബേബി പൂവത്തിങ്കൽ, പി. ജെ. ഈപ്പൻ മാസ്റ്റർ, ഹെൽത്ത് ഇൻ⁷സ്പെക്ടർ അരവിന്ദൻ , സന്ദീപ് കളപ്പുരക്കൽ, ജലീൽ കുന്നുംപുറം, തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post