'മ്മളെ കോഴിക്കോട്' പുസ്തക രചയിതാവ് നിസാം കക്കയത്തിനാണ് "ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം" ലഭിച്ചിരിക്കുന്നത്. ❣️
150 ദിവസം കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലൂടെ യാത്ര ചെയ്യുക,
യാത്രാ വിവരണങ്ങൾ ഏകോപിപ്പിച്ച് ഒരു പുസ്തകം എഴുതുക,
പുസ്തക വിൽപ്പനയിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും(1 lakh above) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുക..,
തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നിസാം കക്കയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നത്.
മാർച്ച് 19 ആം തീയതി കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കേരള വനം - വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ. കെ ശശീന്ദ്രൻ ആണ് അവാർഡ് കൈമാറുക.
നിസാം കക്കയത്തിന് അഭിനന്ദനങ്ങൾ.
