കൂരാച്ചുണ്ട് .. കരിയാത്തുംപാറ കിഴക്ക് ഭാഗത്ത്, BV C ക്കടുത്ത് ,ഫോറസ്റ്റ് ഏരിയയിൽ ഇന്ന് ഉച്ചയോടെ തി പിടുത്തമുണ്ടായി. ഇപ്പോഴും തി ശക്തമായി തുടരുന്നു. കാട്ടിൽ പടർന്ന തി ഇതുവരെയും പൂർണമായി അണക്കാൻ സാധിക്കാത്തതിൽ കരിയാത്തും പാറയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന നാട്ടുകാർ, ആശങ്കയിലാണ്.
നാളെ ഉച്ചക്കു മുൻപ് തിയണക്കാൻ സാധിച്ചില്ലേൽ തങ്ങളുടെ സ്വത്തു വകകളും, ജീവനോപാധികളും നഷ്ടപെടുമോന്നുള്ള ആധിയിലും, സങ്കടത്തിലുമാണ് പ്രദേശവാസികൾ, ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികൾ എത്രയും പെട്ടന്ന് തിയണക്കുമെന്ന പ്രതിക്ഷയോടെ യാണ് രാത്രി പകലാക്കി ,പ്രദേശവാസികൾ കഴിയുന്നത് .