തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികളുടെ കൂലി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു.
22 രൂപ മാത്രമാണ് കേന്ദ്രം കൂട്ടിയത്. ഇതോടെ നിലവിലെ കൂലി 333 രൂപയായി.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാർച്ച് 24ന് നൽകിയത്. വർദ്ധനവോടു കൂടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു ദിവസം 333 രൂപയാണ് ലഭിക്കുക.
നിലവിൽ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ് 357 രൂപ.
പുതുക്കിയ വേതനനിരക്ക് ഉടന പ്രാബല്യത്തില്‍ വരും. 22 രൂപ മാത്രം കൂലി കൂട്ടിയതിലൂടെ കേന്ദ്രസർക്കാർ തൊഴിലാളികളെ പരിഹസിക്കുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
Tags:
Latest