കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ആധാർ സീഡിങ് ചെയ്യാൻ സാധിക്കാത്തത് മൂലം പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനായി സൗകര്യം ഒരുക്കുന്നു. *13/02/2023 തിങ്കളാഴ്ച കൂരാച്ചുണ്ട് കൃഷിഭവനിൽ രാവിലെ 10 മണിമുതൽ* വൈകുന്നേരം വരെ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ആധാർ സീഡിങ് ചെയ്യാത്തത് കാരണം പി എം കിസാൻ പണം ലഭിക്കാത്ത
*താഴെ കൊടുത്തിരിക്കുന്ന* *ലിസ്റ്റിൽ കാണുന്ന കൃഷിക്കാർ* (ലിസ്റ്റിൽ ഫോൺ നമ്പർ വെച്ച് പരിശോധിക്കേണ്ടതാണ് ) ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോൺ സഹിതം അന്ന് രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് കൃഷിഭവനിൽ എത്തിച്ചേരുക. ഈ മെസ്സേജ് പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക.
കൃഷി ഓഫീസർ,
കൂരാച്ചുണ്ട്.