ലോകകപ്പ് ഫുട്‌ബോൾ, കോപ്പ അമേരിക്ക-യൂറോ കപ്പ് ടൂർണമെന്റ്കൾ വന്നപ്പോഴൊന്നും ലോകോത്തര താരങ്ങളായ മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത കക്കയത്തിന്റെ മണ്ണിൽ രാജ്യത്തിന്റെ ജേഴ്സിയിൽ പുഞ്ചിരിച്ച് നിൽക്കുന്ന കുഞ്ഞാറ്റയുടെ മുഴുനീളൻ കട്ടൗട്ട് അഭിമാനത്തോടെയാണ് ഉയർത്തിയതെന്ന് യുവ എഫ്‌സി കക്കയം കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.
ഇനിയുമിനിയും അവൾക്കൊപ്പമുണ്ടെന്ന കക്കയത്തെ യുവതയുടെ പ്രഖ്യാപനമാണിതെന്നും ടീം യുവ കക്കയം കൂട്ടിചേർത്തു.
ഇന്ത്യൻ വനിതാ ഫുട്‌ബോൾ U-17 ടീമിലെ താരമായ കുഞ്ഞാറ്റ കക്കയം നീർവാഴകം ഷാജി ജോസഫ്, എൽസി ഷാജി ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവളാണ്.
ജോർദാനെതിരെ നടന്ന 2 മത്സരങ്ങളിൽ ഇന്ത്യക്കായി 2 ഹാട്രിക് അടക്കം 8 ഗോളുകൾ നേടി മികച്ച പ്രകടനമാണ് ഷിൽജി കാഴ്ച വെച്ചത്.
റിപ്പോർട്ടർ.
നിസാം കക്കയം.
