ഞാൻ എഴുതുന്ന പുതിയ പുസ്തകം "നളപാചകത്തിന്റെ"
*10th_LOOK_POSTER_പ്രകാശനം*
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ കല്ലാനോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന മലബാറിന്റ ഫുട്‌ബോൾ ലോകകപ്പ് എന്നറിയപ്പെടുന്ന "വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്" പന്തുരുളുന്ന *കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ* വെച്ച് പ്രിയപ്പെട്ടവരുടെ അനുഗ്രഹീത കരങ്ങളാൽ നടന്നു.
ഒളിമ്പ്യൻ മയൂഖ ജോണി അടക്കമുള്ള ഒട്ടനവധി താരങ്ങൾ കളിച്ചു വളർന്ന
കേരളത്തിലെ ആദ്യ സമ്പൂർണ ഗ്രാമീണ സ്റ്റേഡിയം കൂടിയായ ഈ മൈതാനത്തിന്റെ പ്രത്യേകത തന്നെയാണ് 10ആം ഘട്ട പ്രകാശനത്തിന് ഈ സ്ഥലം തെരഞ്ഞെടുക്കാനുണ്ടായ കാരണം.
കൂരാച്ചുണ്ടിലെ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യങ്ങളായ
*ജിതിൻ_പതിയിൽ*,
*ജോബി_വാളിയംപ്ലാക്കൽ*,
*സണ്ണി_പാരഡൈസ്*,
ക്ഷീര വികസന വകുപ്പ് 2022-2023 വർഷത്തെ ജില്ലയിലെ മികച്ച ക്ഷീര കർഷകയായി തെരഞ്ഞെടുത്ത
*കീർത്തിറാണി_കരിമ്പനക്കുഴി*,
കൂരാച്ചുണ്ടിന്റെ പ്രിയപ്പെട്ട ഗായകൻ
*അനിൽ_ഗോവിന്ദ്* എന്നീ പ്രിയപ്പെട്ടവരാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
"നളപാചകത്തിലെ" 81 മുതൽ 90 വരെയുള്ള 10 പങ്കാളികളെയും അവർ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്ന 10 വിഭവങ്ങളുടെ പേരുകളുമടങ്ങിയ " *ഒൻപതാം പത്ത് @101*" എന്ന പോസ്റ്ററാണ് പ്രിയപ്പെട്ടവർ പ്രകാശനം ചെയ്തത്.
ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഘട്ടം ഘട്ടമായി മുന്നോട്ട് പോവുകയാണ്... പ്രിയപ്പെട്ടവരുടെ സഹകരണവും പ്രാർത്ഥനയും ഉണ്ടാകണം.
അടുക്കളയിൽ ഇനി സ്റ്റാർ ആകാം.. കൂട്ടായുണ്ടാകും നളപാചകം...👨🏻🍳
✍️ *നിസാം കക്കയം*
9400364335
