Trending

കഞ്ചാവ് ചെറിയ പൊതികളാക്കി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന; മധ്യവയസ്കന്‍ പിടിയില്‍




തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഘു(53) ആണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്. സ്കൂൾ കുട്ടികൾക്ക് ഇടയിലെ ലഹരി ഉപയോഗം വർധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് വേണ്ടി നടന്നു വരുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് രഘുവിനെ പൊലീസ് സംഘം പിടികൂടിയത്. ചെറിയ പൊതികളിലാക്കി ഇയാൾ വിദ്യാർഥികൾക്ക് വിൽപന നടത്തിയിരുന്നതായും പ്രതിക്ക് കഞ്ചാവ് ലഭിച്ചിരുന്ന സ്രോതസ് കണ്ടെത്താൻ വേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായും കിളിമാനൂർ ഇൻസ്പെക്ടർ എസ്. എച്ച്. ഒ സനൂജ് പറഞ്ഞു. കിളിമാനൂർ എസ്.ഐ വിജിത്ത് കെ നായർ, എസ്.ഐ രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ് സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

Previous Post Next Post