Trending

വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ പത്രകുറിപ്പ്




  വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും മുൻ  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്  മെമ്പറുമായ ലീലാമ്മ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വി.ഫാം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

     2022 നവംബർ 11 ന് രാവിലെ 8.30നാണ് താമരശ്ശേരി റെയിഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസക്കാരിയായ ലീലാമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വീടിനകത്ത് വന്യമൃഗത്തിന്റെ ഇറച്ചി സൂക്ഷിച്ചെന്ന അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് യാതൊരു നിയമ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയത്. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടിനകത്തെ ഫ്രിഡ്ജ് അടക്കം അടുക്കളയിലുള്ള മുഴുവൻ സാധന സാമഗ്രികൾക്കും നാശനഷ്ടം സംഭവിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഉദ്യോഗസ്ഥർ തിരിച്ച് പോയത്.

 കോടഞ്ചേരി മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജന വരുദ്ധ കർഷക വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന ലീലമ്മയെ വ്യക്തിപരമായി ആക്രമിക്കുക എന്ന ലക്ഷ്യത്തിൽ താമരശേരി റെയ്ഞ്ച് ഓഫീസർ രാജീവ് കുമാറിന്റെ നിർദേശപ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ലീലാമ്മ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ കയറി അഴിഞ്ഞാടിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകര ക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി നീങ്ങുമെന്നും വി.ഫാം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post