Trending

വയനാട്ടിൽ സ്ഥിരം കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു



കല്‍പ്പറ്റ : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച''ഓപ്പറേഷന്‍ കാവല്‍''ന്റെ ഭാഗമായി വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ്സ്റ്റേഷനുകളിലും വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെയ്ക്കല്‍, വനത്തില്‍ അതിക്രമിച്ചുകയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 13 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതും, സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ അറിയപ്പെടുന്ന റൌഡിലിസ്റ്റില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി പുത്തന്‍ക്കുന്ന് സ്വദേശിയായ പാലപ്പെട്ടിവീട്ടില്‍ സംജാത് എന്ന സഞ്ജു (29) നെയാണ് കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.ജില്ലാ പോലീസ് മേധാവി ആനന്ദ്.ആര്‍. ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും, റൌഡികളെയും,സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

Previous Post Next Post