കൂരാച്ചുണ്ട് : പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോൽസവത്തിനെ വരവേൽക്കാൻ തയ്യാറെടുത്തിരിക്കുന്ന മലയോര ഗ്രാമത്തിൻ്റെ ആവേശത്തിന് ഒപ്പം നാടും, നാട്ടുകാരും ഒന്നിച്ചിറങ്ങുമ്പോഴും, വിവിധ പ്രേദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കലാപ്രതിഭകൾക്കും, മാതാപിതാക്കൾക്കും ,കലോൽസവ പ്രേമികൾക്കും, കലോൽസവ നഗരിയായ കൂരാച്ചുണ്ടിലേക്ക് എത്തിച്ചേരാൻ, ബസുകളുടെ അപര്യപ്ത, വൻ തുക മുടക്കി എത്തിചേരേണ്ട അവസ്ഥ ഒഴിവാക്കാൻ ഈ ദിവസങ്ങളിൽ ഈ റൂട്ടുകളിൽ, -പേരാമ്പ്ര -കൂരാച്ചുണ്ട്, - കക്കയം,കൂരാച്ചുണ്ട് - ചക്കിട്ടപ്പാറ- മൂഴി വഴി തൊട്ടിൽപാലത്തിനും, KSRTC ഷട്ടിൽ സർവീസ് ബസുകൾ ആരംഭിക്കാൻ ബന്ധപ്പെടവർ മുൻകൈ എടുക്കണമെന്ന് , വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നു