Trending

ആരോഗ്യരംഗം പരിപാടിയുടെ ഉദ്ഘാടനം നടത്തി




വടകര : നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ആരോഗ്യരംഗം പരിപാടിയുടെ കോഴിക്കോട് നോർത്ത് ജില്ലാതല ഉദ്ഘാടനം, കോഴിക്കോട് ജില്ലാ കലോത്സവ വേദികളിലൊന്നായ BEM ഹയർസെക്കൻഡറി സ്കൂളിൽ വടകര എംഎൽഎ ശ്രീമതി കെ കെ രമ നിർവഹിച്ചു.

വടകര ഗവൺമെന്റ് സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്‌ എസ്‌ യൂണിറ്റിന്റെയും ബി ഇ എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വടകര ആശാ ഹോസ്പിറ്റലെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച പരിശീലനം നൽകി.

വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ഷിജിത്കുമാർ വി കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ബി ഇ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനീഷ്. എം എ അധ്യക്ഷത വഹിച്ചു. മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിത ടി , ജി എച്ച് എസ് എസ് അഴിയൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദു റഹിമാൻ, ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജുബില. ഇ. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർ ലീഡർ ഫർഹ ഫാത്തിഹ ചടങ്ങിൽ നന്ദി അർപ്പിച്ചു.
ആശ ഹോസ്പിറ്റൽ മെഡിക്കൽ സംഘത്തിലെ അംഗങ്ങളായ ആശിഖ്, അനുശ്രീ, വൈഷ്ണ എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post