തെരുവ് നായ ശല്ല്യം രൂക്ഷം കണ്ണുതുറക്കാതെ ഭരണകൂടം
തെരുവ് നായ കുറുകെ ചാടി
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച വ്യാപാരിയ്ക്കു ഗുരുതര പരിക്ക്. കൂരാച്ചുണ്ടിൽ ഹാർഡ് വെയർ ഷോപ്പ് നടത്തുന്ന ബെന്നി കുഴിമറ്റത്തിനാണ് ഇരുചക്ര വാഹനത്തിൽ കൂരാച്ചുണ്ടിൽ നിന്ന് ബാലുശ്ശേരിയ്ക്കു പോകുമ്പോൾ തെരുവ്നായ വാഹനത്തിന് കുറുകെ ചാടുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടമാവുകയും ചെയ്തത്.ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബെന്നിയുടെ ചികൽസയ്ക്ക സർക്കാർ സഹായദാനം അനുവദിക്കണമെന്നും, തെരുവ് നായ ശല്ല്യം പരിഹരിക്കുന്നതിന് സർക്കാർ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ജനറൽ സെക്രട്ടറി ജോബി വാളിയംപ്ലാക്കൽ എന്നിവർ ആവിശ്യപ്പെട്ടു.
