കൂരാച്ചുണ്ട് : പഠനത്തിനും യാത്രക്കുമായി സഞ്ചരിക്കേണ്ടി വരുമ്പോൾ പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ശാരീരിക പീഡനങ്ങളിൽ നിന്നും സ്വയം സുരക്ഷക്കായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈ സ്കൂളിലെ SPC വിദ്യാർത്ഥികൾക്ക് പോലീസിന്റെ പരിശീലനം... വിദ്യാർഥികളിൽ ആത്മവിശ്വാസവും ശാരീരിക ക്ഷമതയും വളർത്തുന്നതിനായി SPC യൂണിറ്റ് സംഘടിപ്പിച്ച ഏകദിന പരിശീലനത്തിൽ സീനിയർ സിവിൽ ഓഫിസർ ഷീജ വി വി, ബിന്ദു വി, ബിൻസി കെ കെ എന്നിവർ നേതൃത്വം നൽകി... സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് കോച്ചേരി... CPO അജയ് കെ തോമസ്, ACPO നൈസിൽ തോമസ് എന്നിവർ പങ്കെടുത്തു..