Trending

സൈക്കിൾ യാത്രികരുടെ സുരക്ഷ: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



.....
സൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാത്രികാലങ്ങളിൽ സൈക്കിൾ യാത്ര നടത്തുന്നവർ സൈക്കിളിൽ നിർബ്ബന്ധമായും റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സൈക്കിൾ യാത്രികർ ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബ്ബന്ധമായും ധരിക്കണം. അമിത വേഗതയിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കണം.

രാത്രികാലങ്ങളിൽ സൈക്കിൾ യാത്രികർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഇത്തരം അപകടങ്ങളുടെ ആക്കം കൂട്ടുന്നതായി ആർ.ടി.ഒ  പി.ആർ സുമേഷ് അറിയിച്ചു.

അടുത്ത കാലത്തായി  സൈക്കിൾ യാത്രികർ കൂടുതലായി റോഡപകടങ്ങളിൽ പെടുന്നതിന്റെയും സ്കൂൾ വിദ്യാർത്ഥികളുടെ സൈക്കിൾ സവാരിയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെയും ഭാഗമായാണ് നടപടി.

Post a Comment

Previous Post Next Post