Trending

താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി



താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. 'എ ടു ഇസെഡ്' സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫ് എന്ന വിച്ചി(55)യെയാണ് ചൊവ്വാഴ്ച രാത്രി വിട്ടയച്ചത്.

ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

ഗള്‍ഫിലെ ബന്ധുവിന്റെ പണമിടപാടിന്റെ പേരില്‍ ബന്ദിയാക്കി ഭീഷണിപ്പെടുത്താന്‍ താമരശ്ശേരി വെഴുപ്പൂരില്‍വെച്ച് സ്വര്‍ണക്കടത്തുകേസ് പ്രതി ഉള്‍പ്പെട്ട സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്തറിയുകയും പ്രതികളിലൊരാളായ മുഹമ്മദ് ജൗഹര്‍ വലയിലാവുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് മുഹമ്മദ് അഷ്‌റഫിനെ സംഘം വിട്ടയച്ചത്.

Post a Comment

Previous Post Next Post