Trending

ജീവതാളം സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു




2022-23 ജനകീയാസൂത്രണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് , ജില്ലാ പഞ്ചായത്ത് , കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രൂപകൽപന ചെയ്ത സമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതി *ജീവതാളം* നടപ്പിൽ വരുത്തുന്നതിനായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് സംഘാടക സമിതി രൂപീകരണ യോഗം 25/10/22 ന് വാർഡ് മെമ്പർ സിമിലി ബിജുവിന്റെ അധ്യക്ഷതയിൽ കല്ലാനോട് പബ്ലിക് ലൈബ്രറിയിൽ ചേർന്നു .

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അരവിന്ദൻ എ സി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയേഷ് ,ജോൺസൺ ജോസഫ് ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തെയ്യാമ്മ മാത്യു അകമ്പടിയിൽ ,മുൻ വാർഡ് മെമ്പർ ബിജു മാണി വാളാകുളം ,A D S മെമ്പർ ഉഷ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post