*കൂരാച്ചുണ്ട്* : കാർഷിക വിളകളുടെ വിലത്തകർച്ച , വന്യമൃഗ ശല്യം, ബഫർസോൺ പ്രശ്നങ്ങളിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് എതിരെ ജപ്തി നടപടികളളും അന്യായമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ബാങ്കുകൾ / ഫൈനാൻസ് കമ്പനികൾ എന്നിവക്കെതിരെ *കേരള കർഷക അതിജീവന സംയുക്ത സമിതി(KKASS)* കൂരാച്ചുണ്ട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 15 ന് പദയാത്രയും സമര പ്രഖ്യാപന പോതു യോഗവും നടത്തും.
നവംബർ 15 ന് രാവിലെ കക്കയത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര കരിയാത്തുംപാറ , കല്ലാനോട് , പൂവ്വത്തുംചോല എന്നീ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 4.30 ന് കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ എത്തിച്ചേരുകയും പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് കർഷകർ പദയാത്രയിൽ പങ്കെടുത്ത് കൂരാച്ചുണ്ട് അങ്ങാടിയിൽ സമാപിക്കുകയും തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ സമര പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കൂരാച്ചുണ്ട് മേഖല കമ്മിറ്റി അറിയിച്ചു.
കൂരാച്ചുണ്ട് വ്യാപാര ഭവനിൽ വെച്ച് നടന്ന മേഖല ഭാരവാഹികളുടെ യോഗം കുര്യൻ ചെമ്പനാനി അദ്ധ്യക്ഷത വഹിക്കുകയും അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ ഉദ്ഘാടനം ചെയ്യുകയും, ജോസ് ചെറുവള്ളി, സൂപ്പി തെരുവത്ത്, തോമസ് വെളിയംകുളം, സണ്ണി പാരഡൈസ്, ജോസ് അറക്കൽ, ജോസ് വട്ടുകുളം, മുഹമ്മദ് കാലടിവളപ്പിൽ , മൊയ്തീൻ ടി.കെ, വിൻസി തൊണ്ടിയിൽ , സണ്ണി പ്ലാത്തോട്ടം, ജെയിംസ് എ. ഇ എന്നിവർ സംസാരിച്ചു.
