കൂരാച്ചുണ്ട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ, ഇരുചക്രവാഹനങ്ങളും, ഫോർ വിൽ വാഹനങ്ങളും ഓടിക്കുന്നതും, അപകടങ്ങൾ വരുത്തുന്നതും ശ്രദ്ധയിൽ പെട്ടതിനാൽ, കർശന നടപടികളുമായി കൂരാച്ചുണ്ട് പോലീസ്.
ഇത്തരത്തിൽ വാഹനമോടിക്കുന്ന കുട്ടികളുടെ, വാഹന ഉടമകളുടെ മേൽ കനത്ത പിഴ ഈടാക്കി കൊണ്ടുള്ള കർശന നടപടികളിലേക്ക് ഇന്നു മുതൽ പോലിസ് അധികാരികൾ തുടക്കമിട്ടു..
ഇത്തരത്തിൽ വാഹനം കുട്ടികൾക്ക് കൊടുത്തു വിടുന്ന മാതാപിതാക്കൾക്കും, RC ഉടമകൾക്കുമെതിരെ ഇന്ന് കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിൽ 5 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.അതിനാൽ നാടിൻ്റെ സുരക്ഷക്ക് ', കുട്ടികളുടെ സുരക്ഷക്ക് .സമൂഹ നന്മക്ക് ഒന്നായി ചേരാൻ എല്ലാവരും തയ്യാറാകണമെന്നന്നും, ഇനിയുള്ള ദിവസങ്ങളിലും ,കർശന പരി ശോധന ഉണ്ടായിരിക്കുന്നതുമാണന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിക്കുന്നു.