കുളത്തുവയൽ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ 1995- 96 ബാച്ചിലെ വിദ്യാർഥികൾ സ്കൂളിൽ 'തിരികെ 96' എന്ന പേരിൽ സൗഹൃദസംഗമം സംഘടിപ്പിച്ചു.
സെന്റ് ജോർജ്തീർത്ഥാടന കേന്ദ്രം പള്ളിവികാരി റെവറെന്റ് ഫാദർ ജോർജ് കളപ്പുര സംഗമം ഉദ്ഘാടനം ചെയ്തു. റെജി കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിജിത് കുമാർ വി കെ അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ചുകൊണ്ട് റയീസ് പി.ടി, ഇസ്മായിൽ സി, ദിവ്യ യുഎം, സിനിജ വിനോദ്,സുജി കെ പി, ബൈജു കന്മദം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീനിവാസൻ നന്ദി പറഞ്ഞു.
1995-96 എസ്എസ്എൽസി ബാച്ചിന്റെ ഉപഹാരം ഷീന രാജീവൻ , ജിസ്മോൾ ജോസ് എന്നിവർ ചേർന്ന് സ്കൂൾ മാനേജർ ഫാദർ ജോർജ് കളപ്പുരയെ ഏൽപ്പിച്ചു. സൗഹൃദ സംഗമത്തിൽ പങ്കുചേർന്നവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി