കൂരാച്ചുണ്ട്: നവംബർ 7 മുതൽ 10 വരെ കൂരാച്ചുണ്ടിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട, സ്കൂൾ മാനേജർ ഫാ. വിൻസെൻ്റ് കണ്ടത്തിൽ എന്നിവർ ചേർന്ന് പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിക്ക് നൽകി പ്രകാശനം ചെയ്തു. വിത്സൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാർളി അബ്രാഹം, കൺവീനർ കെ.കെ.രാജൻ,
പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യൻ, പ്രധാനാധ്യാപകരായ ജേക്കബ് കോച്ചേരി, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. കക്കയം സ്വദേശി സാൻജോ സണ്ണിയാണ് കലോത്സവത്തിൻ്റെ ലോഗോ രൂപകൽപ്പന ചെയ്തത്.
