*ESA കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ ഭാഗമായ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ നിന്നും താത്ക്കാലിക ആശ്വാസം*
കേരളത്തിലെ 123 വില്ലേജുകൾ ഇക്കോ സെൻസിറ്റീവ് ഏരിയയിൽ ഉൾപ്പെടുത്തി 2022 ജൂലൈ 6 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംപ്തർ 6 വരെ 60 ദിവസ കാലയളവിനുള്ളിൽ ആക്ഷേപമുള്ളവർക്ക് ആയത് എഴുതി അറിയിക്കേണ്ടതാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം പുറത്തിറക്കിയ ESA കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് ജനങ്ങളുടെ അക്ഷേപങ്ങൾ കേൾക്കണമെന്ന് ആവശ്യപ്പെട്ട് *വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ജോയി കണ്ണൻച്ചിറ, വൈസ് ചെയർമാൻ ചാണ്ടി@ബാബു പുതുപ്പറമ്പിൽ എന്നിവർ WP(C) 26067/2022 നമ്പറായി ആഗസ്ത് 11 ആം തിയ്യതി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു.* മൂന്ന് തവണ കോടതി ഹരജി പരിഗണിച്ചെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അവരുടെ ഒബ്ജക്ഷൻസ് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നില്ല.
*സംപ്തബർ 1 ന് ഹരജി കോടതി വീണ്ടും പരിഗണിക്കുകയും നിലവിൽ സംപ്തബർ 6 ന് അവസാനിക്കുന്ന കരട് വിജ്ഞാപന സമയപരിധി സംപ്തംബർ 22 വരെ നീട്ടുകയും, കേസ് വീണ്ടും പരിഗണിക്കുന്നതിനായി സംപ്തബർ 19 ലേക്ക് മാറ്റുകയും ചെയ്തു. ഹരജിക്കാർക്ക് വേണ്ടി അഡ്വ: പ്രേം നവാസ്, അഡ്വ: സുമിൻ.എസ്. നെടുങ്ങാടൻ എന്നിവർ കോടതിയിൽ ഹാജരായി*
ഇക്കൊ സെൻസിറ്റീവ് സോൺ ( ബഫർ സോൺ ) വിഷയത്തിൽ വി.ഫാം നേരത്തെ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിറക്കിയത്. സമാന രീതിയിൽ തന്നെ *ESA* കരട് വിജ്ഞാപനവും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിറക്കണമെന്നാണ് വിഫാമിന് വേണ്ടി ഹരജിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചത്.