Trending

പക്ഷികളുടെ കൂട്ടക്കുരുതി: ജെസിബി ഓപ്പറേറ്റര്‍ കസ്റ്റഡിയിൽ






മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരംമുറിച്ചപ്പോള്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍. കരാറുകാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഷെഡ്യൂള്‍ നാലില്‍പ്പെട്ട നൂറോളം നീര്‍കാക്കകള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്. സംഭവത്തില്‍ പ്രദേശവാസികളില്‍ നിന്നുള്‍പ്പെടെ വിശദമായ മൊഴിയെടുക്കും. വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി.

വനം വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് മരം മുറിച്ചതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവത്തെ നിസാരമായി കാണുന്നില്ല. ഡിഎഫ്ഒ സ്ഥലത്തെത്തി പരിശോധന നടത്തും. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post