കൂരാച്ചുണ്ട് : വിദ്യാർഥികൾ ഉച്ച ഭക്ഷണം ഇരുന്ന് രുചിയോടെ ഭക്ഷിക്കുന്നതിനു വേണ്ടി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ ഊട്ടുപുര സജ്ജീകൃതമായി. പൊതുവിദ്യാലയത്തിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ് വിദ്യാർഥികൾക്കായി തയ്യാറാക്കുന്നത്. സ്കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് മാനേജർ ഉമാ മഹേശ്വരർ, ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി, സണ്ണി എമ്പ്രയിൽ, അധ്യാപകരായ അജയ് തോമസ്, ജയൻ ജേക്കബ്, സി. ഓമന, ചെറിയാൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു.
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ ഡൈനിംങ്ങ് ഹാൾ ഉദ്ഘാടനം ചെയ്തു.
byകൂരാച്ചുണ്ട് വാർത്തകൾ
•
0