Trending

കൂട്ടാലിടയില്‍ കാറിന് തീ പിടിച്ചു.





കൂട്ടാലിട: കൂട്ടാലിടയില്‍ കാറിന് തീ പിടിച്ചു. കാര്‍ ഓടികൊണ്ടിരിക്കുമ്പോള്‍ കാറിന്റെ ഡാഷ്‌ബോഡിന്റെ ഉള്ളില്‍ നിന്നും പുക വരുന്നത് കണ്ട് കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിടുകയായിരുന്നു.



പുറത്തിറങ്ങി നോക്കിയപ്പോള്‍ പുക ശക്തമായി വരുന്നതാണ് കണ്ടത്. അടുത്ത വീട്ടില്‍ വെള്ളം എടുക്കാന്‍ പോയ സമയത്ത് കാര്‍ കത്തുകയായിരുന്നു.

ഇന്‍ഷുറന്‍സ് സര്‍വയര്‍ തിരുവോട് സജിത്തിന്റെ സ്‌കോര്‍ഫിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല.

വയറിംഗ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് കരുതുന്നു. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.


Post a Comment

Previous Post Next Post