Trending

രണ്ട് ദിവസം അവധി; മദ്യശാലകള്‍ തുറക്കുക തിങ്കളാഴ്ച



*ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം അവധി; മദ്യശാലകള്‍ തുറക്കുക തിങ്കളാഴ്ച*

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.

ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മദ്യ ശാലകള്‍ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. 

ഇന്ന് ഏഴ് മണിക്ക് അടച്ചാല്‍ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ബിവറേജസ് ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലും കണക്കെടുപ്പ് നടക്കും.

Post a Comment

Previous Post Next Post