കുറ്റ്യാടി പശുക്കടവിൽ ഇന്നലെ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ(40)യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്.
തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാൾ ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് കാണാതായത്. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിതോടിനും എക്കലിനും മധ്യയുള്ള തൂക്ക് പാലത്തിൽ ഇയാളുടെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടതായി പ്രദേശവാസികൾ പറയുന്നു.
പുഴയിൽ വീണതാകുമോയെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കടന്തറ പുഴയിലെ ശക്തമായ വെള്ളം തിരച്ചിലിന് തടസ്സമായതി നൽ തിരച്ചിൽ നിർത്തിയിരുന്നു.
ഇന്ന് രാവിലെ നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.