Trending

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി മലപ്പുറത്ത് പിടിയില്‍.

എടവണ്ണയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പാണ്ടിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഓമശേരി സ്വദേശി നൗഷാദ് അലി ഖാനാണ് പിടിയിലായത്. ഇയാള്‍ പാണ്ടിക്കാട് ഹെയിന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് എജന്‍സി എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് . തട്ടിപ്പിനിരയായ കരുവാരക്കുണ്ട് സ്വദേശിയുടെ പരാതിയിലാണ് പാണ്ടിക്കാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നൗഷാദ് എsവണ്ണ മുണ്ടേങ്ങരയില്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലെ ഡൊക്ടറുടെ ഭര്‍ത്താവ് എന്ന പേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി പേരില്‍ നിന്നായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post