Trending

ഫെഡറൽ ബാങ്കിന്റെ നൻമ




കൂരാച്ചുണ്ട് : വിദ്യാർഥികളുടെ ഊട്ടുപുരയിലേയ്ക്ക് ആവശ്യമായ മേശയും കസേരയും നൽകിക്കൊണ്ട് പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിൻതുണയേകി ക്കൊണ്ട് കൂരാച്ചുണ്ട് ഫെഡറൽ ബാങ്ക് മാതൃകയാവുന്നു.


കൂരാച്ചുണ്ട് സെന്റ്. തോമസ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കു വേണ്ടി സജ്ജീകൃതമായ ഊട്ടുപുരയിലേയ്ക്കാവശ്യമായ ഫർണിച്ചറുകളാണ് ഫെഡറൽ ബാങ്ക്
റീജനൽ മാനേജർ മോഹൻദാസ് വിദ്യാലയത്തിന് കൈമാറിയത്. സ്കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ,
ഹെഡ്മാസ്റ്റർ ജേക്കബ് കോച്ചേരി, പി ടി എ പ്രസിഡന്റ് സണ്ണി എബ്രയിൽ, ബാങ്ക് മാനേജർ ഉമാമഹേശ്വരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post