Trending

കൂരാച്ചുണ്ട് പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേർന്നു




കൂരാച്ചുണ്ട് തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ,വെറ്റിനറി സർജൻ ,എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു. ഡോഗ് ക്യച്ചേഴ്സിനെ കണ്ടെത്തി പരിശീലനം നൽകുന്നതിനും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികളും ആരംഭിക്കുവാനും തീരുമാനിച്ചു. നിലവിൽ 140 വളർത്തു നായകൾക്ക് വാക്സിനേഷൻ നൽകിയെന്നും ബാക്കിയുള്ളവയ്ക്ക് വാക്സിൻ കിട്ടുന്ന മുറക്ക് രണ്ട് കേന്ദ്രങ്ങളിൽ കൂരാച്ചുണ്ടിലെ വെറ്റിനറി ഡിസ്പെൻസറിയിലും കരിയാത്തുംപാറ സബ് സെന്ററിലും വച്ച് നൽകുവാനും , വളർത്തുനായ്ക്കൾക്ക് നിർബന്ധമായും വാക്സിൻ എടുക്കണമെന്നും പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും അല്ലാത്തപക്ഷംകർശന നിയമനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ,രാഷ്ട്രീയ പാർട്ടി, യുവജന സന്നദ്ധ ,സംഘടന കൾ വ്യാപാരി മേഖലയിൽ നിന്നും,,മൃഗസ്നേഹി സംഘടനകൾ, കുടുംബശ്രീ, അധ്യാപക പ്രതിനിധികൾ എന്നിവരും പങ്കെടുത്തു

Post a Comment

Previous Post Next Post