Trending

കാട്ടാന ആക്രമത്തിൽ പരിക്കേറ്റ് മരിച്ച ഹുസൈന്റെ ഖബറടക്കം ഇന്ന് രാത്രി കാരമൂല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ



മുക്കം: കാട്ടാന ആക്രമത്തിൽ പരിക്കേറ്റ് മരിച്ച മുക്കം കാരമൂല കൽപ്പൂർ ഹുസൈന്റെ ഖബറടക്കം ഇന്ന് രാത്രി കാരമൂല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ഒരാഴ്ചയായി
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ആയിരുന്നു അന്ത്യം.

ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇന്നു പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും രാവിലെ മരണപ്പെടുകയായിരുന്നു.
വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുകയറിയതിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണ കാരണം.

ഡിപ്പാർട്ട്മെന്റിലും പാമ്പ് പിടുത്തത്തിലും  മികച്ച സേവനം കാഴ്ച വെച്ച്  പേരെടുത്തയാളാണ് ഹുസൈന്‍. പാലപ്പിള്ളിയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തില്‍ ഏറെ സജീവമായിരുന്നു ഹുസൈൻ. ഇതിനിടെയാണ്, ഒറ്റയാന്‍ ആക്രമിച്ചതും മരണത്തിനു കീഴടങ്ങിയതും. 

ആർആർടിയിലെ മുതിർന്ന ഫോറസ്റ്റ്, ഉദ്യോഗസ്ഥൻ കൂടിയാണ് കൂടരഞ്ഞി കൽപ്പൂര് സ്വദേശി താഴെ കൂടരഞ്ഞി മുതു വമ്പായിൽ താമസിക്കുന്ന ഹുസൈൻ.
വന്യജീവികളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ പ്രധാനിയായിരുന്നു മുപ്പത്തിയൊന്നുകാരനായ ഹുസൈന്‍. 
പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞു
ചാലക്കുടി  ബ്രാഞ്ചിലെ ഡിപ്പാർട്ട്മെൻറ് ഫോറസ്റ്റ് ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം
ഹുസൈന്റെ മൃതദേഹവുമായി വൈകിട്ട് ആറ് മണിയോടെ ചാലക്കുടിയിൽ നിന്നും ആംബുലൻസ് പുറപ്പെടുന്നതാണ്, മൃതദേഹത്തോടൊപ്പം
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.

ഇന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കൂടരഞ്ഞി കരിങ്കുറ്റിയിലെ ടോംസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) രാത്രി 12 മണിക്ക് 
ഔദ്യോഗിക ബഹുമതികളോടെ
കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post