മഹാരാഷ്ട്ര തീരത്ത് ആയുധം നിറച്ച ബോട്ട് കണ്ടെത്തി.
റായ്ഗഡിലെ ഹരിഹരേശ്വര്‍ കടല്‍തീരത്താണ് ബോട്ട് കണ്ടത്.
ഓസ്ട്രേലിയന്‍ നിര്‍മിത ബോട്ടെന്ന് സൂചനയുണ്ട്
നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് പോലിസ് നടത്തിയ തിരച്ചിലിൽ മൂന്ന് എ.കെ 47 തോക്കുകള്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തു.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര തീരത്ത് സുരക്ഷ ശക്തിപ്പെടുത്തി.
എന്‍.ഐ.എ സംഘം റായ്ഗഡിലെത്തും
കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു
ഓസ്ട്രേലിയന്‍ പൗരന്റെ ഉടമസ്ഥതയിലുളളതാണ് ബോട്ടെന്നും ഫഡ്നാവിസ്
കൂട്ടിച്ചേർത്തു.
Tags:
Latest