കൂരാച്ചുണ്ട് : " *ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ* " എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ 20/08/22 ശനിയാഴ്ച രാവിലെ 11 മണിക്ക് "ലോൺ,സബ്സിഡി,ലൈസൻസ് മേള" സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീമതി. റസീന യുസഫ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ
ശ്രീ. ഒ കെ അമ്മദ് (വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) സ്വാഗതം പറഞ്ഞു. ശ്രീ.സണ്ണി (മെമ്പർ വാർഡ് 13), ശ്രീ.അഖിൽ (CANARA BANK, ATHYODI)
ശ്രീമതി അംബിക (KGB KOOTTALIDA),
ശ്രീ. ഹരി (FEDERAL ബാങ്ക് KOORACHUND ),
ആശംസകൾ അറിയിച്ചു.
"ഒരു കുടുംബം ഒരു സംരംഭം" പദ്ധതിയെ സംബന്ധിച്ച്
ശ്രീ. റഹീമുദ്ദീൻ (ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ) ക്ലാസ്സെടുത്തു.
മുഹമ്മദ് മിദ്‌ലാജ് (ഇന്റേൺ)
നന്ദി പറഞ്ഞു.
ഏപ്രിൽ മാസത്തിനുശേഷം സാങ്ങ്ഷൻ ആയ 8 MSME ലോണുകൾ മേളയിൽ വച്ച് വിതരണം ചെയ്തു.
'ഒരു ഭവനം ഒരു സംരംഭം' പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ചു
8 ഉദ്യം രജിസ്ട്രേഷൻ,1 FSSAI രജിസ്ട്രേഷൻ, എന്നിവ ചെയ്തു നൽകി. 35 പേർ മേളയിൽ പങ്കെടുത്തു.