പുതുപ്പാടി: കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർക്ക് കത്തി കുത്തേറ്റു. വെസ്റ്റ് കൈതപോയിൽ സ്വദേശികളായ ഇഖ്ബാൽ, ഷമീർ ബാബു എന്നിവർക്കാണ് കുത്തേറ്റത്. വെസ്റ്റ് കൈതപോയിൽ കല്ലടിക്കുന്ന് ദാസനാണ് കുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ദാസന്റെ സഹോദരൻ വിജയൻറെ വീടിനോട് ചേർന്ന് മണ്ണെടുക്കുന്നത് വിജയൻ തടഞ്ഞിരുന്നു. ഇവിടെ എത്തിയ ദാസൻ വിജയനുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടു. ഈ വിവരം അറിഞ്ഞാണ് ഇക്ബാലും ഷമീർ ബാബുവും സ്ഥലത്തെത്തിയത്. ഈ സമയം ദാസൻ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ പുറത്തെത്തിയ ദാസൻ പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു. ഷമീർ ബാബുവിന് വയറിനും ഇഖ്ബാലിന് പുറത്തുമാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest