കൂരാച്ചുണ്ട്:ഗ്രീം വേമ്സിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫ് മാലിന്യ മുക്ത പഞ്ചായത്ത് മുദ്രാവാക്യം കർമ്മ സേനാഗംങ്ങൾക്ക് ചൊല്ലിക്കൊടുത്തു. വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ O. K അഹമ്മദ് ,എട്ടാം വാർഡ് മെമ്പർ സിനി ഷിജി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഗ്രീം വേമ്സ് കോഡിനേറ്റർ-ബിജി സെബാസ്റ്റ്യൻ നന്ദിയും പ്രസംഗവും നടത്തി..