അത്തിയോടി: സി എം സുന്നി സെന്റർ, മുനവ്വിറുൽ ഇസ്‌ലാം സെക്കണ്ടറി മദ്‌റസ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സീനിയർ മുഅല്ലിം ഇബ്‌റാഹീം മുസ്‌ലിയാർ തൊമരശ്ശേരി ദേശീയ പതാക ഉയർത്തി. അജ്‌നാസ് സഅദി സന്ദേശ പ്രഭാഷണം നടത്തി. യോഗ പരിപാടികൾക്ക് സദർ മുഅല്ലിം യൂസുഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിച്ചു.
പരിപാടിയിൽ ശംസുദ്ധീൻ സഅദി, ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ, അബ്ദുൽ മജീദ് പുള്ളുപറമ്പിൽ, മൊയ്തു താഴത്തില്ലത്ത്, ബഷീർ മുസ്‌ലിയാർ, മൊയ്തു ഓടകയ്യിൽ,ഖാലിദ് കൊല്ലിയിൽ, അസീസ് സഖാഫി, നൗഷാദ് മുസ്‌ലിയാർ, ഇബ്‌റാഹീം മാളിക്കണ്ടി, അജ്മൽ സഖാഫി,സിറാജ് താഴത്തില്ലത്ത്, റഫീഖ് പള്ളിക്കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.