കല്ലാനോട് : കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ NSS സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പോളികാരക്കട ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി സിമിലി ബിജു അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രിൻസിപ്പിൾ ശ്രീമതി ജെസലി ജോൺ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. അരുൺ ജോസ് ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ജേക്കബ് ഒഴുകയിൽ കമ്മറ്റി കൺവീനർ ശ്രീ. ജോബി വടക്കേൽ NSS വോളണ്ടിയർ ലീഡേഴ്സ് അൻ ലഹ് ഫർവീൻ നിയ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി സീന ജോർജ് ചടങ്ങിന് നന്ദി അറിയിച്ചു.