കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിൽ കൂടി കടന്നുപോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ചർച്ച ചെയ്തു.
മലയോര ഹൈവേ കൂരാച്ചുണ്ടിലൂടെ കടന്നു പോകുമ്പോൾ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ യോഗത്തിൽ പങ്കുവെച്ചു. കൂരാച്ചുണ്ടിന്റെ വികസനത്തിന് മലയോര ഹൈവേ അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമയോജിതമായി ചർച്ചയിലൂടെ പരിഹരിക്കാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എംഎൽഎ അഡ്വ. സച്ചിൻ ദേവ് പറഞ്ഞു.
ടൂറിസം മേഖലയുടെഅനന്ത സാധ്യതയുള്ള പ്രദേശം എന്ന നിലയ്ക്ക് മലയോര ഹൈവേ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട വൈസ് പ്രസിഡണ്ട്റസീന യൂസഫ് .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഓ . കെ അഹമ്മദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ ഭരണസമിതിഅംഗങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അരുൺ കെജി . ജോൺസൺ താന്നിക്കൽ .അസിസ് ഓണാട്ട് .സൂപ്പി തെരുവത്ത് . Akപ്രേമൻ , വ്യാപാരി നേതാക്കളായ സണ്ണി പാരഡൈസ് .സലീംഅമരപറമ്പിൽ .ജോബി വാളിയം പ്ലാക്കൽ, ജോസ് ചെരിയാൻ . ബിൽഡിംഗ് ഓണേഴ്സ് നേതാക്കളായ ജോസഫ് കൂട്ടംങ്കൽ,ബഷീർ വെളുതാടൻ വീട്ടിൽ ,ജോയ് വേങ്ങത്താനത്ത് ,കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു എന്നിവർ സംസാരിച്ചു.