കൂരാച്ചുണ്ട് : കാലവർഷം ശക്തിപ്രാവിയ്ക്കുമ്പോൾ ആശങ്കയായി
പുളിവയൽ ഭാഗത്ത്
തോടിൻ്റെ കരയിടയുന്നത്. തോടിൻ്റെ കരയിടിഞ്ഞതുമൂലം കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറുമോയെന്ന ആശങ്കയിലാണ് തദ്ദേശവാസികൾ..
2018-ലെ പ്രളയത്തിൽ കൂരാച്ചുണ്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.അന്ന് ഏറ്റവും കൂടുതൽ ആശങ്ക പടർത്തിയ പ്രദേശമായിരുന്നു പുളിവയൽ. തോടിൻ്റെ കരയിടയുന്ന സാഹചര്യത്തിൽ ജലസേചന വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.